/kalakaumudi/media/post_banners/2c04a79b02c12007d2f4540c1b064926ab84d82bec57a4875e53e63532ffc3f4.jpg)
മുണ്ടക്കയം: സഹോദരങ്ങള്‍ തമ്മിലുണ്ടായ പിടിവലിക്കിടെ അനുജന്‍ കൊല്ലപ്പെട്ടു. മുണ്ടക്കയം സ്വദേശി തോട്ടക്കര വീട്ടില്‍ രഞ്ജിത്താണ് (29) മരിച്ചത്.
കൊലപാതകത്തിനു ശേഷം സ്ഥലത്തുനിന്ന് രക്ഷപെട്ട സഹോദരന്‍ അജിത്തിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.വാക്ക് തര്‍ക്കത്തിനിടെ അജിത്ത് പിടിച്ചു തള്ളിയതോടെ രഞ്ജിത്തിന്റെ തലയില്‍ പരുക്കേറ്റതായാണ് സൂചന.
കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവമെന്ന് മുണ്ടക്കയം പൊലീസ് പറയുന്നു.പ്രതിയെന്നു കരുതുന്ന അജിത്ത് മദ്യപിച്ച് അമ്മയുമായി വഴക്കിടുന്നത് പതിവായിരുന്നു.
വ്യാഴാഴ്ച രാത്രിയിലും അജിത്ത് അമ്മയുമായി വഴക്കുണ്ടാക്കി. സംഘര്‍ഷം തടയുന്നതിനിടെ രഞ്ജിത്തിന് സാരമായി പരുക്കേല്‍ക്കുകയായിരുന്നു.ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്മാര്‍ട്ടത്തിനു ശേഷമേ ശരീരത്തിലെ മുറിവുകളെക്കുറിച്ച് വ്യക്തത ഉണ്ടാകൂവെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു.