അവിഹിതമെന്ന് സംശയം: ഭര്‍ത്താവ് ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞു

അവിഹിത ബന്ധം സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞു.

author-image
Shyma Mohan
New Update
അവിഹിതമെന്ന് സംശയം: ഭര്‍ത്താവ് ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അവിഹിത ബന്ധം സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞു. ഡാര്‍ജിലിംഗിലെ സിലിഗുരിയിലാണ് സംഭവം. രേണുക ഖാത്തൂന്‍ എന്ന യുവതിയെയാണ് ഭര്‍ത്താവ് മുഹമ്മദ് അന്‍സാറുല്‍ കൊലപ്പെടുത്തി രണ്ടു കഷണങ്ങളാക്കി പുഴയിലൊഴുക്കിയത്. ഡിസംബര്‍ 24നാണ് സംഭവം.

രേണുകയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതായി പത്തുദിവസത്തിനു ശേഷമാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സിലിഗുരി പോലീസിന്റെ ചോദ്യം ചെയ്യലില്‍ മുഹമ്മദ് അന്‍സാറുല്‍ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയുടെ ശരീര ഭാഗങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായി തിരച്ചില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിവരുന്നുണ്ട്.

Bengal man chops wife