കൊല്ലം: കൊല്ലം കടയ്ക്കല്‍ മുക്കുന്നത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചരുവിളപുത്തന്‍ വീട്ടില്‍ വസന്തയാണ് മരിച്ചത്.
മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ ആയിരുന്നു. ഇന്ന് രാവിലെ വസന്തയെ വീടിനുള്ളില്‍ കാണാതിരുന്നതോടെ ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് വീടിനോട് ചേര്‍ന്നുള്ള റബര്‍ തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ അടുത്ത് നിന്ന് മണ്ണെണ്ണ കുപ്പിയും പ്ലാസ്റ്റിക്ക് കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. വസന്ത സ്വയം തീകൊളുത്തിയതെന്നാണ് പൊലീസ് നിഗമനം.
ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കടയ്ക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.