ഡല്‍ഹിയില്‍ വെടിവെച്ചുകൊന്ന് വന്‍ കവര്‍ച്ച: എടിഎം വാന്‍ കൊള്ളയടിച്ചു

ഡല്‍ഹി വസീറാബാദ് ജഗത്പൂര്‍ മേല്‍പ്പാലത്തിന് സമീപം വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

author-image
Shyma Mohan
New Update
ഡല്‍ഹിയില്‍ വെടിവെച്ചുകൊന്ന് വന്‍ കവര്‍ച്ച: എടിഎം വാന്‍ കൊള്ളയടിച്ചു

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിക്ഷേപിക്കാന്‍ പണവുമായി വന്ന വാന്‍ കൊള്ളയടിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരനെ വെടിവെച്ചു കൊന്നു. സുരക്ഷാ ജീവനക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം എട്ടുലക്ഷവുമായി അക്രമി കടന്നുകടഞ്ഞു.

ഡല്‍ഹി വസീറാബാദ് ജഗത്പൂര്‍ മേല്‍പ്പാലത്തിന് സമീപം വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഐസിഐസിഐ ബാങ്ക് എടിമ്മില്‍ പണം നിക്ഷേപിക്കാന്‍ നിര്‍ത്തിയ വാനില്‍ നിന്നാണ് പണം കവര്‍ന്നത്. വാന്‍ നിര്‍ത്തിയിട്ട സമയത്ത് പിന്നില്‍ നിന്നെത്തിയ അക്രമി സുരക്ഷാ ജീവനക്കാരനെ വെടിവെച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സാഗര്‍ സിംഗ് അറിയിച്ചു.

വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ സുരക്ഷാ ജീവനക്കാരനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

robber near Jagatpur flyover