ഡല്‍ഹിയില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ജീവനക്കാരി വെടിയേറ്റ് മരിച്ചു

ഡല്‍ഹിയില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ജീവനക്കാരി വെടിയേറ്റു കൊല്ലപ്പെട്ടു.

author-image
Shyma Mohan
New Update
ഡല്‍ഹിയില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ജീവനക്കാരി വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ജീവനക്കാരി വെടിയേറ്റു കൊല്ലപ്പെട്ടു. പശ്ചിംവിഹാറില്‍ 32കാരിയായ ജ്യോതിയാണ് കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അക്രമികളുടെ വെടിയുതിര്‍ത്തത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കൊറിയര്‍ വിഭാഗത്തിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. ഇരുചക്ര വാഹനങ്ങളില്‍ എത്തിയ രണ്ടുപേരാണ് വെടിവെച്ചതെന്ന് ഭര്‍ത്താവ് ദീപക് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് കര്‍ശന നടപടിയെടുക്കുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഡിസിപി ഹരേന്ദ്ര സിംഗ് പറഞ്ഞു.

Flipkart staff shot dead in Delhi