ന്യൂയര്‍ ആഘോഷത്തിനിടെ പൊലീസുകാര്‍ക്ക് അടക്കം മര്‍ദ്ദനം; നാല് പേര്‍ കസ്റ്റഡിയില്‍.

ന്യൂയര്‍ ആഘോഷത്തിനിടെ പൊലീസുകാരെ അടക്കം മര്‍ദ്ദിച്ച നാല് പേര്‍ കസ്റ്റഡിയില്‍. ആറ്റിങ്ങല്‍ കൈപറ്റി മുക്കില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

author-image
Web Desk
New Update
ന്യൂയര്‍ ആഘോഷത്തിനിടെ പൊലീസുകാര്‍ക്ക് അടക്കം മര്‍ദ്ദനം; നാല് പേര്‍ കസ്റ്റഡിയില്‍.

ആറ്റിങ്ങല്‍: ന്യൂയര്‍ ആഘോഷത്തിനിടെ പൊലീസുകാരെ അടക്കം മര്‍ദ്ദിച്ച നാല് പേര്‍ കസ്റ്റഡിയില്‍. ആറ്റിങ്ങല്‍ കൈപറ്റി മുക്കില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപ സംഘം അതിക്രമങ്ങള്‍ കാട്ടുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ആറ്റിങ്ങലില്‍ നിന്നും പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയത്.മദ്യലഹരിയില്‍ ആയിരുന്ന ആക്രമികള്‍ പൊലീസിനെയും ആക്രമിക്കുകയായിരുന്നു.

പൊലീസ് ഓഫീസര്‍മാരായ മനു, ഹണി, സെയ്ദലി, അനില്‍കുമാര്‍ എന്നിവര്‍ക്കാണ് സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്.

യുവാക്കളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതോടെ പ്രകോപിതരായ യുവാക്കള്‍ പൊലീസിന് നേരെ അസഭ്യം വിളിക്കുകയും തുടര്‍ന്ന് ആ്ക്രമിക്കുകയുമായിരുന്നു. കണ്ടാലറിയാവുന്ന മറ്റു പ്രതികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Latest News new year newsupdate Crime clash