ഭാര്യയെ ബീച്ചില്‍ കൊണ്ടുപോയി തള്ളിയിട്ടു കൊന്നു; വീഡിയോയില്‍ കുടുങ്ങി, ഭര്‍ത്താവ് അറസ്റ്റില്‍

ലക്‌നൗ സ്വദേശിയായ യുവതി സൗത്ത് ഗോവയിലെ കാബോ ഡി രാമ ബീച്ചില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗൗരവ് കത്യാവാര്‍(29) ആണ് അറസ്റ്റിലായത്.

author-image
Web Desk
New Update
ഭാര്യയെ ബീച്ചില്‍ കൊണ്ടുപോയി തള്ളിയിട്ടു കൊന്നു; വീഡിയോയില്‍ കുടുങ്ങി, ഭര്‍ത്താവ് അറസ്റ്റില്‍

പനജി: ലക്‌നൗ സ്വദേശിയായ യുവതി സൗത്ത് ഗോവയിലെ കാബോ ഡി രാമ ബീച്ചില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗൗരവ് കത്യാവാര്‍(29) ആണ് അറസ്റ്റിലായത്. ഹോട്ടല്‍ മാനേജരായി ജോലി ചെയ്യുന്ന ഗൗരവ് ഭാര്യ ദിക്ഷ ഗംഗ്വാറിനെ (27) കടലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ദിക്ഷ കടലില്‍ മുങ്ങിമരിച്ചതാണ് എന്നാണ് ഗൗരവ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ ഭാര്യയെ കടലിലേക്ക് തള്ളിയിട്ടതാണെന്ന് വ്യക്തമാക്കുന്ന വിഡിയോ ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതോടെ, ദിക്ഷയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഒരു വര്‍ഷം മുന്‍പാണ് ഗൗരവും ദിക്ഷയും തമ്മിലുള്ള വിവാഹം നടനനത്. ഗൗരവിന്റെ വിവാഹേതര ബന്ധമാണ് ദിക്ഷയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് 3.40 ഓടെയാണ് സംഭവം. ജോലിസ്ഥലത്ത് നിന്ന് ഭാര്യയെ ഒപ്പം കൂട്ടിയ ഗൗരവ് ബീച്ചില്‍ ഏറേനേരം ചെലവഴിച്ചു. തുടര്‍ന്ന് ബീച്ചിലെ പാറക്കൂട്ടത്തിന് മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം യുവതിയെ കടലിലേക്ക് തള്ളിയിടുകയായിരുന്നു. ദിക്ഷയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

Crime Latest News goa newsupdate