ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീകൊളുത്തി മരിച്ചു

കൊല്ലം പത്തനാപുരം നടുകുന്നില്‍ ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീകൊളുത്തി മരിച്ചു. നടുകുന്നില്‍ സ്വദേശി രൂപേഷ് (40) ആണ് മരിച്ചത്.

author-image
Web Desk
New Update
ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീകൊളുത്തി മരിച്ചു

പത്തനാപുരം: കൊല്ലം പത്തനാപുരം നടുകുന്നില്‍ ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീകൊളുത്തി മരിച്ചു. നടുകുന്നില്‍ സ്വദേശി രൂപേഷ് (40) ആണ് മരിച്ചത്. കുടുംബവഴക്കാണ് ആക്രമണത്തിനും തുടര്‍ന്ന് ആത്മഹത്യയിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ ഭാര്യ അഞ്ജു(27)തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും മകള്‍ ആരുഷ്മ(10) എസ്.എ.ടി ആശുപത്രിയിലും ചികിത്സയിലാണ്. കഴുത്തിന്റെ പിന്‍ഭാഗത്താണ് അഞ്ജുവിന് വെട്ടേറ്റത്. കണ്ണിന്റെ ഭാഗത്താണ് മകള്‍ക്ക് പരിക്കേറ്റത്. ഇരുവരുടെയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോട് കൂടിയാണ് സംഭവമുണ്ടായതെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

Crime Latest News news update kolllam wife daughter