By Shyma Mohan.30 01 2023
ലക്‌നൗ: കാമുകിയുമൊത്ത് ലഡാക്കില്‍ കറങ്ങാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ 22കാരന്‍ അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. യുപിയിലെ ബുലന്ദ്ഷഹറിലാണ് സംഭവം.
ലഡാക്കിലേക്ക് ട്രിപ്പ് പോകാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. അമ്മായി സത്വിരിയാണ് മരണപ്പെട്ടത്. സംഭവത്തില്‍ പ്രതി സാഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടക്കുമ്പോള്‍ സത്‌വിരിയുടെ ഭര്‍ത്താവ് ഒരു കല്യാണത്തില്‍ പങ്കെടുക്കാനായി പുറത്തായിരുന്നു. തിരികെ വന്നപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഭാര്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അന്വേഷണത്തിനെത്തിയ പോലീസ് നായ വീടിന്റെ മുകള്‍ നിലയിലായിരുന്ന പ്രതിയെ നോക്കി കുരച്ചു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതകം മറ്റൊരാളില്‍ ആരോപിച്ചെങ്കിലും വസ്ത്രത്തിലെ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യുകയും തുടര്‍ന്ന് പ്രതി കുറ്റസമ്മതം നടത്തുകയുമായിരുന്നു.
മര്‍ച്ചന്റ് നേവി ജീവനക്കാരനായിരുന്ന സാഗര്‍ ഒരു വര്‍ഷം മുന്‍പാണ് തിരികെ വീട്ടിലെത്തിയത്.