മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; രണ്ട് പേര്‍ പിടിയില്‍

മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവരെ തെങ്കാശിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

author-image
webdesk
New Update
മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; രണ്ട് പേര്‍ പിടിയില്‍

പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവരെ തെങ്കാശിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും പത്തനംതിട്ടയില്‍ എത്തിച്ചു.

കൊലപാതകം നടത്തിയ സംഘത്തില്‍ മൂന്ന് പേരാണുളളതെന്നാണ് സൂചന. മൂന്നാമത്തെയാള്‍ പത്തനംതിട്ട സ്വദേശി ഓട്ടോ ഡ്രൈവറാണെന്നും സൂചനയുണ്ട്. മോഷണത്തിനിടെയാണ് വ്യാപാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ ജോര്‍ജ് ഉണ്ണുണ്ണിയെ പട്ടാപ്പകല്‍ സ്വന്തം കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ജോര്‍ജ്ജിന്റെ കഴുത്തില്‍ കിടന്ന ഒന്‍പത് പവന്റെ മാലയും കടയിലുണ്ടായിരുന്ന പണവും പ്രതികള്‍ കവര്‍ന്നു.

കടയിലുണ്ടായിരുന്ന സി സി ടി വി യുടെ ഹാര്‍ഡ് ഡിസ്‌ക് പ്രതികള്‍ കൈക്കലാക്കിയിരുന്നു. വ്യാപാരിയായ ജോര്‍ജ്ജ് കടയില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്തിന് മുന്നേ പ്രതികളെത്തി. റോഡരികിലുള്ള കടയില്‍ നിന്ന് ശബ്ദം പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൈകാലുകള്‍ കൂട്ടിക്കെട്ടി. വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

pathanamthitta Latest News merchant mylapra newsupdate Crime