വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി; മൃതദേഹം വായില്‍ തുണി തിരുകി കൈയും കാലും കെട്ടിയ നിലയില്‍

പത്തനംതിട്ടയില്‍ പട്ടാപ്പകല്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി ആറു പവന്റെ മാലയും പണവും കവര്‍ന്നു. മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയാണ് (73) കൊല്ലപ്പെട്ടത്.

author-image
Web Desk
New Update
 വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി; മൃതദേഹം വായില്‍ തുണി തിരുകി കൈയും കാലും കെട്ടിയ നിലയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പട്ടാപ്പകല്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി ആറു പവന്റെ മാലയും പണവും കവര്‍ന്നു. മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയാണ് (73) കൊല്ലപ്പെട്ടത്. മൈലപ്ര പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ മലഞ്ചരക്കും കാര്‍ഷിക ഉപകരണങ്ങളും വില്‍ക്കുന്ന പുതുവേലില്‍ സ്റ്റോഴ്സ് എന്ന കട നടത്തുകയാണ് ജോര്‍ജ്.

സ്വന്തം കെട്ടിടത്തിലാണ് കട പ്രവര്‍ത്തിക്കുന്നത്. കടയ്ക്കുളളില്‍ സിസിടിവിയുണ്ട്. പക്ഷേ, ഇത് ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ട നിലയിലാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് ആറിനും മധ്യേയാണ് കൊലപാതകം നടന്നിരിക്കുന്നത്. കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് പ്രാഥമിക നിഗമനം. കടയിലുണ്ടായിരുന്ന പണവും നഷ്ടമായി. ജോര്‍ജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ചെറുമകന്‍ വൈകിട്ട് അഞ്ചരയോടെ എത്തുമ്പോഴാണ് കൈകാലുകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയും മൃതദേഹം കണ്ടത്.

മകന്‍ ഷാജി ജോര്‍ജ് മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ സെക്രട്ടറിയാണ്. ജോര്‍ജിന്റെ ഭാര്യ അന്നമ്മ. രണ്ട് ആണ്‍മക്കളുണ്ട്. മൂത്തമകന്‍ സുരേഷ് ജോര്‍ജ് പ്രവാസിയാണ്. ഇവര്‍ക്കൊപ്പമായിരുന്നു ജോര്‍ജിന്റെ താമസം.

pathanamthitta shopowner newsupdate Latest News