പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സഹോദരന്‍മാര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച സഹോദരന്മാര്‍ അറസ്റ്റില്‍.

author-image
Shyma Mohan
New Update
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സഹോദരന്‍മാര്‍ അറസ്റ്റില്‍

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച സഹോദരന്മാര്‍ അറസ്റ്റില്‍. തെലങ്കാനയിലെ വാറങ്കലില്‍ മില്‍സ് കോളനി മേഖലയിലാണ് സംഭവം.

പ്രതികള്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരാണെന്നും ഇരയായ 15 വയസുകാരി പിന്നോക്ക വിഭാഗത്തില്‍ പെട്ടതാണെന്നും പോലീസ് അറിയിച്ചു. 27ഉം 22ഉം വയസ്സുള്ളവരാണ് പ്രതികളാണ് പിടിയിലായത്. പെണ്‍കുട്ടി മുമ്പ് പലതവണ ബലാത്സംഗത്തിനിരയായതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഭാരതീയ ജനതാ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. പ്രതിയുടെ വീടും പ്രതിഷേധക്കാര്‍ തകര്‍ത്തു. ബുധനാഴ്ച രാത്രിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.

Rape Case Warangal