ഭാര്യയെ കൊന്ന് 30 കിലോ ഉപ്പിട്ടുമൂടി; മുകളില്‍ പച്ചക്കറി കൃഷിയും

By Shyma Mohan.03 02 2023

imran-azhar

 


ന്യൂഡല്‍ഹി: യുപിയില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തി ഉപ്പിലിട്ട് സംസ്‌കരിച്ച ശേഷം മുകളില്‍ പച്ചക്കറി കൃഷി ചെയ്തു. യുപിയിലെ ഗാസിയാബാദ് സ്വദേശിയായ യുവാവാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. പച്ചക്കറി വ്യാപാരിയായ ദിനേശാണ് ഭാര്യയെ വിവാഹേതര ബന്ധം ആരോപിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജനുവരി 25നായിരുന്നു സംഭവം.

 

മൃതദേഹം ഒരുദിവസം വീട്ടില്‍ സൂക്ഷിച്ച ശേഷം വയലില്‍ കുഴിച്ചിടുകയും 30 കിലോ ഉപ്പ് മൃതദേഹത്തിനു ചുറ്റും നിറയ്ക്കുകയും ചെയ്തു. പിന്നീട് കണ്ടുപിടിക്കാതിരിക്കാന്‍ മുകളില്‍ പച്ചക്കറി കൃഷിയും തുടങ്ങി.

 

തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ദിനേശ് തന്നെയാണ് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചത്.

OTHER SECTIONS