വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയതിനെ ചൊല്ലി മര്‍ദ്ദനം; അഡ്മിന്റെ നാവറ്റുപോയി

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന് ഗ്രൂപ്പ് അഡ്മിന് ക്രൂര മര്‍ദ്ദനം. പൂനെയിലാണ് സംഭവം

author-image
Shyma Mohan
New Update
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയതിനെ ചൊല്ലി മര്‍ദ്ദനം; അഡ്മിന്റെ നാവറ്റുപോയി

പൂനെ: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന് ഗ്രൂപ്പ് അഡ്മിന് ക്രൂര മര്‍ദ്ദനം. പൂനെയിലാണ് സംഭവം. അഞ്ചംഗ സംഘമാണ് മര്‍ദ്ദിച്ചത്. ഹൗസിംഗ് സൊസൈറ്റിയുടെ ഗ്രൂപ്പില്‍ നിന്ന് ഇവരെ അഡ്മിന്‍ നീക്കിയതാണ് പ്രകോപന കാരണം. ഡിസംബര്‍ 27ന് രാത്രിയാണ് ആക്രമണം. പൂനെയിലെ ഫര്‍സംഗി മേഖലയിലാണ് സംഭവമുണ്ടായത്. മര്‍ദ്ദനത്തിനിടെ അഡ്മിന്റെ നാവ് അറ്റ് പോയി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു.

ഓം ഹൈറ്റ്‌സ് ഹൌസിംഗ് സൊസൈറ്റിയിലെ താമസക്കാരായ അഞ്ച് പേര്‍ക്കെതിരെയാണ് 38കാരി പരാതി നല്‍കിയിരിക്കുന്നത്. ഹൗസിംഗ് സൊസൈറ്റിയുടെ ചെയര്‍പേഴ്‌സണാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതിക്കാരിയുടെ ഭര്‍ത്തവാണ് ഹൗസിംസ് സൊസൈറ്റിയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഓം ഹൈറ്റ്‌സ് ഓപ്പറേഷന്‍ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ പരാതിക്കാരിയുടെ ഭര്‍ത്താവായിരുന്നു. ഗ്രൂപ്പില്‍ നിന്ന് നീക്കിയതിന്റെ കാരണം ചോദിച്ച് സംഘം സന്ദേശം അയച്ചിരുന്നു. ഇതിനോട് ചെയര്‍പേഴ്‌സണോ ഭര്‍ത്താവോ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഫോണില്‍ വിളിച്ച് ചെയര്‍ പേഴ്‌സണെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ഓഫീസിലെത്തുകയും ചെയ്തു.

ഇവരോട് അനാവശ്യ സന്ദേശങ്ങള്‍ ഗ്രൂപ്പിലേക്ക് അയയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്‌തെന്ന് ചെയര്‍പേഴ്‌സന്റെ ഭര്‍ത്താവ് അറിയിക്കുകയായിരുന്നു. ഇതോടെ ഇരു കൂട്ടരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. അഞ്ച് പേര്‍ ചെയര്‍പേഴ്‌സന്റെ ഭര്‍ത്താവിനെ ആക്രമിക്കുകയായിരുന്നു. മുഖത്തേറ്റ ഇടിയിലാണ് ഇയാളുടെ നാവ് അറ്റ് പോയത്.

WhatsApp Crime