വഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ചെവി കടിച്ചു മുറിച്ചു

കുടുംബ വഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ചെവി കടിച്ചു മുറിച്ചു. സംഭവത്തില്‍ ഔട്ടര്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് സംഭവം.

author-image
Web Desk
New Update
വഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ചെവി കടിച്ചു മുറിച്ചു

ന്യൂഡല്‍ഹി: കുടുംബ വഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ചെവി കടിച്ചു മുറിച്ചു. സംഭവത്തില്‍ ഔട്ടര്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് സംഭവം. വലത് ചെവിയുടെ മുകള്‍ഭാഗം കടിയേറ്റ് മുറിഞ്ഞുപോയെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നെന്നും ഇരയായ 45കാരന്‍ പോലീസിനോട് പറഞ്ഞു. ചികിത്സയ്ക്ക് ശേഷം ഭാര്യയ്ക്കെതിരെ ഇയാള്‍ പരാതി നല്‍കി.

വീടിന് പുറത്ത് മാലിന്യം കളയാന്‍ പോയ താന്‍ വീട് വൃത്തിയാക്കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. വീട്ടില്‍ തിരികെയെത്തിയതിന് പിന്നാലെ ഭാര്യ അകാരണമായി തന്നോട് വഴക്കിടാന്‍ തുടങ്ങി, പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞു.കുട്ടികള്‍ക്കൊപ്പം വേര്‍പിരിഞ്ഞ് താമസിക്കുന്നതിനായി വീട് വിറ്റ് ഒരു ഷെയര്‍ നല്‍കണമെന്ന് ഭാര്യ ആവശ്യപ്പെട്ടതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ ഇയാളുടെ പുറകിലൂടെ എത്തി ചെവിയില്‍ കടിക്കുകയായിരുന്നു.ചെവിക്ക് പരിക്കേറ്റ ഇയാളെ മകനാണ് ആശുപത്രിയില്‍ എത്തിച്ചത്.

പരാതിയെത്തുടര്‍ന്ന് യുവതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

നവംബര്‍ 20 ന് നടന്ന ആക്രമണത്തെക്കുറിച്ച് ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് അന്വേഷിക്കാന്‍ ഒരു സംഘത്തെ അയച്ചതായും പോലീസ് പറഞ്ഞു.

Latest News newsupdate wife Crime fight Husband