സ്വർണം ഗുളിക രൂപത്തിൽ വിഴുങ്ങിയ യുവാവ് പിടിയിൽ

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗുളിക രൂപത്തിൽ വിഴുങ്ങിയ സ്വർണവുമായി യുവാവ് പിടിയിൽ. എടക്കര സ്വദേശി പ്രജിൻ ആണ് കസ്റ്റംസിന്റെ പിടിയിലായത്.

author-image
Hiba
New Update
സ്വർണം ഗുളിക രൂപത്തിൽ വിഴുങ്ങിയ യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗുളിക രൂപത്തിൽ വിഴുങ്ങിയ സ്വർണവുമായി യുവാവ് പിടിയിൽ. എടക്കര സ്വദേശി പ്രജിൻ ആണ് കസ്റ്റംസിന്റെ പിടിയിലായത്.

റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ ഇയാളിൽ നിന്ന് നാല് ക്യാപ്സൂളുകളായി 1275 ഗ്രാം സ്വർണമാണ് പിടികൂടിയത്. 70 ലക്ഷത്തോളം മാർക്കറ്റ് വില വരുന്ന സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

kozhikode international airport customes