/kalakaumudi/media/post_banners/e939057bc53ad832f8fb0d5176f3e3149778ba06b6c5ba6c74be43140ae24cd3.jpg)
തിരുവനന്തപുരം: തമിഴ്‌നാട് കേരള അതിര്‍ത്തിയായ ചെങ്കോട്ടയില്‍ പട്ടാപ്പകല്‍ യുവാവിനെ രണ്ടംഗ സംഘം വെട്ടിക്കൊന്നു. ചെങ്കോട്ട സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ അക്രമി സംഘം കൊടുവാളുമായി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ബൈക്കിലെത്തിയ രണ്ടുപേരാണ് കൊലപാതകം നടത്തിയത്. ഇവര്‍ കൃത്യത്തിന് ശേഷം ബൈക്കില്‍ കയറി പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസെത്തി മൃതദേഹം മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.