കെട്ടിടനിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; 6 സ്ത്രീ തൊഴിലാളികള്‍ മരിച്ചു

ട്ടിക്ക് സമീപം ഗാന്ധിനഗറില്‍ കെട്ടിടനിര്‍മാണ സ്ഥലത്തു മണ്ണിടിഞ്ഞുവീണ് 6 സ്ത്രീ തൊഴിലാളികള്‍ മരിച്ചു.

author-image
anu
New Update
കെട്ടിടനിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; 6 സ്ത്രീ തൊഴിലാളികള്‍ മരിച്ചു

 

ഊട്ടി: ഊട്ടിക്ക് സമീപം ഗാന്ധിനഗറില്‍ കെട്ടിടനിര്‍മാണ സ്ഥലത്തു മണ്ണിടിഞ്ഞുവീണ് 6 സ്ത്രീ തൊഴിലാളികള്‍ മരിച്ചു. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയില്‍ പെട്ടത്. വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. മുകള്‍മുറ്റത്തെ ഉപയോഗശൂന്യമായ ശൗചാലയം തകര്‍ന്നുവീണതാണ് അപകടത്തിനു കാരണമായത്.

താഴെ നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ മണ്ണിനും അവശിഷ്ടങ്ങള്‍ക്കും അടിയില്‍പ്പെടുകയായിരുന്നു. 6 സ്ത്രീകളും സംഭവസ്ഥലത്തു തന്നെ മരിച്ചു. പത്തോളം തൊഴിലാളികളാണ് മണ്ണെടുക്കല്‍ ജോലിയില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാന്ധിനഗറിലെ ഷകില (30) സംഗീത (35) ഭാഗ്യ (36) ഉമ (35) മുത്തു ലക്ഷ്മി (36) രാധ (36) എന്നിവരാണ് മരിച്ചത്.

 

Crime Latest News