16-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം പുഴയില്‍ എറിഞ്ഞു, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

അസമില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞ ആള്‍ പിടിയില്‍. ഓട്ടോ ഡ്രൈവറാണു അറസ്റ്റിലായത്.

author-image
Greeshma Rakesh
New Update
16-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം പുഴയില്‍ എറിഞ്ഞു, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ഗുവാഹത്തി: അസമില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞ ആള്‍ പിടിയില്‍. ഓട്ടോ ഡ്രൈവറാണു അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചതായും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അസമിലെ കംറുപ് ജില്ലയിലാണു മനുഷ്യമനസ്സിനെ നടുക്കിയ സംഭവം നടന്നത്.

പതിനാറുവയസ്സുള്ള പെണ്‍കുട്ടിയാണു കൊല്ലപ്പെട്ടത്. മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാനായി തിങ്കളാഴ്ച പുറത്തു പോയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ല. പെണ്‍കുട്ടിയുടെ മൃതദേഹം സോനപുരിലെ ദിഗരു പുഴയില്‍ വെള്ളിയാഴ്ച കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന്, നാട്ടുകാര്‍ സോനപുര്‍ പൊലീസ് സ്റ്റേഷനിലേക്കു പ്രതിഷേധം സംഘടിപ്പിക്കുകയും പ്രതിക്കു വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണു പ്രതി പിടിയിലായത്.

Crime India murder rape assam