ആലുവയില്‍ ഓട്ടോ കാറില്‍ ഉരസിയതിനെ ചൊല്ലി തര്‍ക്കം: യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം

ഓട്ടോറിക്ഷ കാറില്‍ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനം. ആലുവയിവയില്‍ ശനിയാഴ്ച്ച വൈകിട്ട് ആറരയോടെയാണ് സംഭവം.

author-image
Greeshma Rakesh
New Update
 ആലുവയില്‍ ഓട്ടോ കാറില്‍ ഉരസിയതിനെ ചൊല്ലി തര്‍ക്കം: യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം

ആലുവ: ഓട്ടോറിക്ഷ കാറില്‍ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനം. ആലുവയിവയില്‍ ശനിയാഴ്ച്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദ്ദനമേറ്റത്. കല്ലും വടിയും കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഒരാളെ റോഡിലിട്ട് ചവിട്ടുന്നതും ദൃശ്യത്തില്‍ കാണാം. ഓട്ടോറിക്ഷാ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്ന് വീണ്ടും മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടി. കേസില്‍ അന്വേഷണം ആരംഭിച്ചതായി ആലുവ പൊലീസ് അറിയിച്ചു.

aluva Malayalam News Crime News