അഴുക്കുചാലില്‍ തലയും കൈയും അറ്റ നിലയില്‍ അജ്ഞാത മൃതദേഹം; രണ്ട് ദിവസത്തെ പഴക്കം

ഉത്തര്‍പ്രദേശില്‍ അഴുക്കുചാലില്‍ തലയും കൈയും അറുത്ത് മറ്റിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ദൗരാല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ കാര്‍ഷിക സര്‍വകലാശാലക്ക് പുറകിലുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്.

author-image
Priya
New Update
അഴുക്കുചാലില്‍ തലയും കൈയും അറ്റ നിലയില്‍ അജ്ഞാത മൃതദേഹം; രണ്ട് ദിവസത്തെ പഴക്കം

 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അഴുക്കുചാലില്‍ തലയും കൈയും അറുത്ത് മറ്റിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ദൗരാല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ കാര്‍ഷിക സര്‍വകലാശാലക്ക് പുറകിലുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ട്. മൃതദേഹം 25 വയസ്സുള്ള യുവാവിന്റേതാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

സമീപവാസിയായ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. കൊലപാതകത്തിന് ശേഷം തിരിച്ചറിയാതിരിക്കാന്‍ തലയറുത്ത് മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു.

സ്ഥലത്തെ ഉന്നത പൊലീസ് സംഘം തെളിവുകള്‍ ശേഖരിച്ചു. നടപടി ക്രമങ്ങള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടങ്ങി.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും പ്രധാന സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മീററ്റ് സിറ്റി പൊലീസ് സൂപ്രണ്ട് പിയൂഷ് സിങ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷമെ സംഭവത്തില്‍ കൂടുതല്‍ വ്യക്തതവരുമെന്നും പീയുഷ് സിങ് പറഞ്ഞു.സമീപ പ്രദേശങ്ങളിലെവിടെയങ്കിലും അറുത്തുമാറ്റിയ തല ഉപേക്ഷിച്ചിട്ടുണ്ടാകുമോയെന്നും അന്വേഷിച്ചുവരുകയാണ്. പ്രദേശത്തെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

utharpradesh Crime