/kalakaumudi/media/post_banners/481e283ff0cdd598df23db5d6c68a1a97994a0d0f68fdd03bfad1898a0e735ad.jpg)
സറയേവോ: ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ മുന്‍ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തി ബോഡിബില്‍ഡര്‍. ബോസ്‌നിയന്‍ ബോഡിബില്‍ഡറും ഫിറ്റ്‌നസ് ട്രെയിനറുമായ നെര്‍മിന്‍ സുലെമാനോവിച്ചാണ് മുന്‍ ഭാര്യയെ കൊലപ്പെടുത്തിയത്.
ബോസ്‌നിയയിലെ വടക്കുകിഴക്കന്‍ നഗരമായ ഗ്രഡാകാസിലാണു സംഭവം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ ലൈവായി വധശിക്ഷ നടപ്പാക്കുകയാണെന്ന് അയാള്‍ വിശദീകരിക്കുന്നുണ്ട്.
ക്രൂരമായി മര്‍ദനമേറ്റ മുന്‍ ഭാര്യയുടെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്.ലൈവ് വരുന്നതിന് മുന്‍പ് നെര്‍മിന്‍ യുവതിയെ മര്‍ദിച്ച് അവശയാക്കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുഞ്ഞുങ്ങള്‍ കരയുന്നതും വീഡിയോയില്‍ കേള്‍ക്കാം. പിന്നീട് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി. 12,000 ത്തില്‍ അധികം പേരാണ് കൊലപാതകത്തിന്റെ വിഡിയോ ലൈവായി കണ്ടത്.
മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നഗരത്തിലെ ഏതാനും പേരെയും പ്രതി ആക്രമിച്ചു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാള്‍ സ്വയം വെടിയുതിര്‍ത്തു ജീവനൊടുക്കുകയായിരുന്നു.
സമൂഹമാധ്യമത്തില്‍ ഇയാളെ പിന്തുണച്ചു പ്രതികരിച്ചവര്‍ക്കു നിയമനടപടി നേരിടേണ്ടിവരുമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കി.