കോഴിക്കോട്: സഹോദരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സഹോദരന്‍ അറസ്റ്റില്‍. പുതുപ്പാടി സ്വദേശിയായ യുവാവിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ വീട്ടില്‍വെച്ച് നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് വിവരം. പ്ലസ് ടു വിദ്യാര്‍ഥിനിയായ കുട്ടി കൂട്ടുകാരിയോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.