ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊല; സഹോദരിയെ കഴുത്തറുത്ത് കൊന്ന് സഹോദരന്‍

ഉത്തര്‍പ്രദേശില്‍ സഹോദരിയെ കഴുത്തറുത്ത് കൊന്ന സഹോദരന്‍ അറസ്റ്റില്‍. യുപിയില്‍ ബരാബങ്കിയിലാണ് സംഭവം.

author-image
Lekshmi
New Update
ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊല; സഹോദരിയെ കഴുത്തറുത്ത് കൊന്ന് സഹോദരന്‍

ഉത്തര്‍പ്രദേശില്‍ സഹോദരിയെ കഴുത്തറുത്ത് കൊന്ന സഹോദരന്‍ അറസ്റ്റില്‍. യുപിയില്‍ ബരാബങ്കിയിലാണ് സംഭവം. ആഷിഫയെന്ന യുവതിയെ സഹോദരന്‍ മുഹമ്മദ് റിയാസാണ് കൊന്നത്. ഗ്രാമത്തിലെ തന്നെ ഒരു യുവാവുമായി സഹോദരിക്കുണ്ടായിരുന്ന ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ റിയാസ് സഹോദരി ആഷിഫയുമായി വഴക്കിട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന് ശേഷം വീട്ടില്‍ നിന്ന് എങ്ങോട്ടോ പോയിരുന്നു. തിരികെ വന്ന ശേഷം സഹോദരിയോട് വസ്ത്രങ്ങള്‍ കഴുകാന്‍ പറഞ്ഞു. തുടര്‍ന്ന് ആഷിഫ അലക്കാനുള്ള വെള്ളമെടുക്കുന്നതിനിടെ റിയാസ് കത്തി കൊണ്ട് യുവതിയുടെ കഴുത്തില്‍ പലതവണ കുത്തുകയായിരുന്നു.

കഴുത്ത് പൂര്‍ണമായും വേര്‍പെടുന്നത് വരെ ആക്രമണം തുടര്‍ന്നു. ഇതിനുശേഷം റിയാസ് സഹോദരിയുടെ അറുത്തുമാറ്റിയ തലയുമായി പൊലീസ് സ്‌റ്റേഷനിലേക്ക് പുറപ്പെട്ടു. അതിനിടെ, കൊലപാതക വിവരം ലഭിച്ച പൊലീസ് റിയാസിനെ വഴിയില്‍ വെച്ച് തന്നെ പിടികൂടുകയായിരുന്നു.

murder death UP brother sister