/kalakaumudi/media/post_banners/0a874a579fb7a2c7f4270e5ebfdfdc8c4820c21fe5479a0e5c786ddc45046759.jpg)
റിയാദ്: സൗദിയില്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി. ഒരു പൗരനെ തടവിലിടുകയും മറ്റൊരാളെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്ത കേസിലാണ് വധശിക്ഷ നടപ്പാക്കിയത്. അഞ്ച് പേരും സൗദി പൗരന്മാരാണ്.
അലി സിദ്ദിഖ് എന്ന സൗദി പൗരനെ കൊലപ്പെടുത്തിയതിനും ഖാലിദ് ബിന്‍ ദലക് ബിന്‍ മുഹമ്മദ് ഹംസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് ശിക്ഷ നടപ്പാക്കിയത്. മിഷാല്‍ ബിന്‍ അലി ബിന്‍ മുഹമ്മദ് വാല്‍ബി, ഇബ്രാഹിം ബിന്‍ അബ്ദുല്ല ബിന്‍ അലി ബിന്‍ സയീദ് അല്‍ മസാവി, സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ ഗരാമ അല്‍ അസ്മാരി, അബീര്‍ ബിന്‍ത് അലി ബിന്‍ ദാഫര്‍ അല്‍ മുഹമ്മദ് അല്‍ അമ്രി, ബയാന്‍ ബിന്‍ത് ഹഫീസ് ബിന്‍ എന്നിവരെയാണ് വധിച്ചത്.