/kalakaumudi/media/post_banners/4800caf93f2e94bd421259bae6452795e70df18c58d1825b38f67c1994f66816.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താന്‍ കേരള പൊലീസ് നടത്തിയ വ്യാപകപരിശോധനയില്‍ 12 പേര്‍ അറസ്റ്റില്‍.
ഓപ്പറേഷന്‍ പി-ഹണ്ട് 23.1ന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ 142 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് 858 കേന്ദ്രങ്ങളിലായാണ് പൊലീസ് പരിശോധന നടത്തിയത്.
ഐ.ടി മേഖലയില്‍ ഉള്‍പ്പടെ ഉയര്‍ന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണ് അറസ്റ്റിലായവരില്‍ മിക്കവരും. സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന് നേതൃത്വം നല്‍കിയത് ജില്ലാ പൊലീസ് മേധാവിമാരാണ്.
റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, ലാപ്‌ടോപ്പുകള്‍, മെമ്മറി കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള 270 ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ഉള്ള ഉപകരണങ്ങളാണിവ.
അഞ്ച് വയസ്സിനും പതിനഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. മാത്രമല്ല കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും റെയ്ഡില്‍ കണ്ടെത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
