മാർത്താണ്ഡത്ത് ഹോട്ടൽ ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഗണേശനെ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി.

author-image
Greeshma Rakesh
New Update
മാർത്താണ്ഡത്ത് ഹോട്ടൽ ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു

മാർത്താണ്ഡം: കന്യാകുമാരിയിലെ മാർത്താണ്ഡത്ത് ഹോട്ടൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ആലംകുളം സ്വദേശിയായ രാധാകൃഷ്ണനാണ് കുത്തേറ്റ് മരിച്ചത്.

തെങ്കാശി സ്വദേശിയായ ഗണേശനാണ് രാധാകൃഷ്ണനെ കുത്തിയത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഗണേശനെ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Marthandam stabbed to death Crime News Attack hotel kanyakumari