ഫ്‌ളാറ്റില്‍ യുവതിയുടെ നഗ്ന മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി

ഫ്‌ലാറ്റില്‍ യുവതിയുടെ നഗ്‌നമായ മൃതദേഹം കണ്ടെത്തി. അഴുകി പുഴുവരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

author-image
Athira
New Update
ഫ്‌ളാറ്റില്‍ യുവതിയുടെ നഗ്ന മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: ഫ്‌ലാറ്റില്‍ യുവതിയുടെ നഗ്‌നമായ മൃതദേഹം കണ്ടെത്തി. അഴുകി പുഴുവരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗാള്‍ സ്വദേശിയായ യുവതിയുടെ മൃതദേഹമാണ് ചന്ദാപുരയിലെ ഫ്‌ലാറ്റില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കിടന്നിരുന്ന മുറിയില്‍നിന്ന് ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു.

25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഹെഡ് മാസ്റ്റര്‍ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്‌ലാറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.

രൂക്ഷഗന്ധത്തെ തുടര്‍ന്നു വീട്ടുടമ ഫ്‌ലാറ്റില്‍ കയറി നോക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മൃതദേഹം നഗ്‌നമായിരുന്നെങ്കിലും മുറിവുകളോ പോറലുകളോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം, ബലാത്സംഗം, തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ സംഗേത് ഗുപ്തയുടേതാണ് ഫ്‌ലാറ്റ്. ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുമ്പോള്‍ യുവതിയുടെ പിതാവാണെന്ന് സ്വയം പരിചയപ്പെടുത്തിയ 40 വയസ്സില്‍ താഴെയുള്ള ഒരാള്‍ വന്നിരുന്നു. ഇയാളെ പൊലീസ് തിരയുകയാണ്. ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന ഒഡിഷ സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കാന്‍ ഉടമ സമ്മതിച്ചത്. വാടകക്കാരെ നിര്‍ദേശിച്ച ആളെയും യുവതിയുടെ 'അച്ഛനെയും' കാണാത്തതില്‍ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു.

 

Latest News Crime News news updates