/kalakaumudi/media/post_banners/a5f82102b01e4c83ddff97be26f7afb4ff9ad044a594a9ebe8154352217088c5.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജഫര്‍പുര്‍ കലനില്‍ ദുര്‍മന്ത്രവാദം നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് കര്‍ഷകനെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. തനിക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് സുനിലിനെ(47) കൊലപ്പെടുത്തിയത്.
വിനോദ് ആണ് കുറ്റകൃത്യം ചെയ്തത്. സുനിലിനെ രക്ഷിക്കാന്‍ ശ്രമിച്ച രാജ്പാല്‍ എന്ന ആള്‍ക്കും കുത്തേറ്റു. ഇയാള്‍ ചികിത്സയിലാണ്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ഒരാഴ്ച മുമ്പ് വിനോദും സുനിലും തമ്മില്‍ മറ്റൊരുകാര്യത്തില്‍ വഴക്കിട്ടിരുന്നതായി ഡിസിപി എം. ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.