/kalakaumudi/media/post_banners/52475b3e152363adacc51f45be1227963dd0569edc83b515f4d042fe2b86449e.jpg)
കോട്ട: ലൈംഗിക ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് നാല്‍പ്പതുകാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ ബാരന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഫെബ്രുവരി 26നാണ് ഓം പ്രകാശ് ബൈര്‍വയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിലൊരാള്‍ അറസ്റ്റ് ഭയന്ന് വിഷം കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലാണ്. ബാരന്‍ നഗരത്തിലെ മുരളീധര്‍ പ്രജാപതി (32), സുരേന്ദ്ര യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രജാപതി കൊലക്കുറ്റം സമ്മതിച്ചു.
പ്രജാപതിയുടെ സഹോദരിയെ സന്ദര്‍ശിക്കാന്‍ മൂവരും കൂടി മദ്യപിച്ചശേഷം സമീപത്തുള്ള ഗ്രാമത്തിലേക്ക് പോയിരുന്നു. തിരിച്ചുവരുന്ന വഴി പ്രജാപതിയും യാദവും ബൈര്‍വയെ ലൈംഗികാവശ്യം പറഞ്ഞ് നിര്‍ബന്ധിച്ചു. വിസമ്മതിച്ചതിനെത്തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.