ലഹരിവേട്ട; രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

കുവൈത്തിലും യുഎഇയില്‍ നിന്നും രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ 3 പേരെ പിടികൂടി.

author-image
Athira
New Update
ലഹരിവേട്ട; രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

അബുദാബി: കുവൈത്തിലും യുഎഇയില്‍ നിന്നും രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ 3 പേരെ പിടികൂടി. ഇവരില്‍ നിന്ന് 37.5 ലക്ഷം ലഹരി (ലിറിക്ക) ഗുളികകളും കണ്ടെത്തി. ഇരു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങള്‍ കൈമാറിയ വിവരങ്ങളാണ് വന്‍ ലഹരി വേട്ടയ്ക്ക് സഹായകമായത്. 27.5 ലക്ഷം ലഹരിയുമായി അജ്മാനില്‍ നിന്നാണ് ഒരാളെ പിടികൂടിയത്.

10 ലക്ഷം ഗുളികകളുമായി കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ 2 പേര്‍ പിടിയിലായതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. പ്രതികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അപസ്മാരം, ഉത്കണ്ഠ, ശരീരവേദന, ഉറക്കമില്ലായ്മ തുടങ്ങിയവയ്ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുന്ന ഗുളികയാണ് ലിറിക്ക അഥവാ പ്രീഗാബലന്‍). ഇത് കഴിക്കുന്നവര്‍ക്ക് ഉല്ലാസവും ശാന്തതയും അനുഭവപ്പെടുന്നതാണ് വ്യാപക ദുരുപയോഗത്തിന് പ്രേരിപ്പിക്കുന്നത്. അമിത ഉപയോഗം മരണകാരണമാകാമെന്ന് വിദേശ രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

 

 

sports news Latest News sports updates