/kalakaumudi/media/post_banners/ec31cda060eb648df7bea71e67f22a299c654594844d0b0e46261579f71a52e4.jpg)
ഗുവാഹത്തി: കോളജ് വിദ്യാര്‍ഥിനുമായുള്ള സെക്‌സ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ 72 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു. അസമിലെ ജോര്‍ഹട്ട് ജില്ലയിലാണ് സംഭവം. ദര്‍ശന ഭരാലി എന്ന പെണ്‍കുട്ടിയാണ് വയോധികനെ ഹണിട്രാപ്പില്‍ കുടുക്കിയത്. പെണ്‍കുട്ടിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയോധികന്‍ അറിയാതെ പെണ്‍കുട്ടി വിഡിയോ പകര്‍ത്തുകയും പിന്നീട് പോണ്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു.
ജോര്‍ഹട്ടിലെ ആളുകള്‍ക്കിടയില്‍ വിഡിയോ പ്രചരിച്ചതോടെ നാണക്കേടും അപമാനവും സഹിക്കാനാകാതെയാണ് വയോധികന്‍ ആത്മഹത്യ ചെയ്തത്.പ്രതി ദര്‍ശനയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.മുന്‍പും ദര്‍ശന പുരുഷന്മാരുടെ അശ്ലീല വിഡിയോ വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദര്‍ശനയെയും മറ്റ് രണ്ട് വിദ്യാര്‍ഥികളെയും മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.