ബന്ധുവുമായി പ്രണയം; മകളെയും കാമുകനെയും കൊലപ്പെടുത്തി, പിതാവ് അടക്കം 3 പേര്‍ അറസ്റ്റില്‍

ഒഡീഷയില്‍ മകളെയും കാമുകനെയും കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവിനേയും രണ്ടു ബന്ധുക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

author-image
Priya
New Update
ബന്ധുവുമായി പ്രണയം; മകളെയും കാമുകനെയും കൊലപ്പെടുത്തി, പിതാവ് അടക്കം 3 പേര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ മകളെയും കാമുകനെയും കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവിനേയും രണ്ടു ബന്ധുക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബന്ധുവുമായി മകള്‍ പ്രണയത്തിലായതില്‍ കുടുംബത്തിലുള്ളവര്‍ക്കുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു . ഒഡീഷയിലെ കലാന്ദി ജില്ലയിലെ ധരംഗര്‍ ഗ്രാമത്തിലാണ് സംഭവം.

ജൂലൈ 9നാണ് ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഒരു വര്‍ഷത്തോളമായി യുവതിയും യുവാവും പ്രണയത്തിലായിരുന്നെന്നു പൊലീസ് അറിയിച്ചു.

എന്നാല്‍ കഴിഞ്ഞ മാസം നടന്ന രഥയാത്ര ഉത്സവത്തിലാണ് ഇരുവരുടെയും ബന്ധത്തെ കുറിച്ച് യുവതിയുടെ വീട്ടുകാര്‍ അറിയുന്നത്. പെണ്‍കുട്ടിയുടെ സമുദായം ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം അനുവദിക്കാത്തതിനാല്‍ പ്രണയ ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു.

എന്നാല്‍ വീട്ടുകാര്‍ എതിര്‍ത്തിട്ടും ഇരുവരും ബന്ധം തുടര്‍ന്നു. തുടര്‍ന്ന് ജൂണ്‍ 30ന് ഇരുവരെയും വീടുകളില്‍നിന്നു കാണാതായി. ഇവര്‍ക്കായി അന്വേഷണം തുടങ്ങിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രാത്രിയോടെ ഇവരെ അടുത്തുള്ള കരിമ്പു പാടത്ത് കണ്ടെത്തി.

തുടര്‍ന്ന് തൊട്ടടുത്തുള്ള ശ്മശാനത്തിലേക്ക് ഇരുവരെയും കൊണ്ടുപോകുകയും പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ഇരുവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

പൊലീസിനെ തെറ്റിധരിപ്പിക്കാന്‍ അന്നു തന്നെ പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്നു കാട്ടി കേസും ഫയല്‍ ചെയ്തു.

 

odisha Crime