By priya.27 08 2023
ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കാമുകനുമായി ഫോണില്‍ സംസാരിച്ചതിന് പെണ്‍കുട്ടിയെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗാസിയാബാദിലെ കുസംബിയിലാണ് സംഭവം. കോടാലി ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
കാമുകനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് 17 കാരിയെ കോടാലി ഉപയോഗിച്ച് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ അച്ഛനെയും രണ്ട് സഹോദരങ്ങളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ദുരഭിമാനക്കൊലയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; 48 കാരന്‍ പിടിയില്‍
മുംബൈ: മുംബൈയില്‍ വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത 48 കാരന്‍ പിടിയില്‍. പ്രതി മുംബൈയിലെ ഐരോളി സ്വദേശിയാണ്. അയാള്‍ കഴിഞ്ഞ മേയ് മാസം മുതല്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചിരുന്നു.
പിന്നീട് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ വീഡിയോ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തി. കൂടാതെ
ലൈംഗികബന്ധത്തിനു വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും നല്‍കുമെന്നു ഭീഷണിപ്പെടുത്തി പല തവണ യുവതിയെ പ്രതി പീഡിപ്പിച്ചു.
വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് 50,000 രൂപയും ഇയാള്‍ യുവതിയില്‍ നിന്നും തട്ടിയെടുത്തിരുന്നു. യുവതി പരാതി നല്‍കിയതോടെ വെള്ളിയാഴ്ച കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.