കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റിൽ.പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കല്‍ ജോസിലി ഡെയ്ല്‍ വീട്ടില്‍ തനുനസീറിനെ (36) ആണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

author-image
Greeshma Rakesh
New Update
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

കോട്ടയം: ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റിൽ.പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കല്‍ ജോസിലി ഡെയ്ല്‍ വീട്ടില്‍ തനുനസീറിനെ (36) ആണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രതി ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചത്.

ബഹളം കേട്ട് ഉറങ്ങുകയായിരുന്ന ഒരു വയസുള്ള കുട്ടി ഉറക്കത്തില്‍ നിന്നുണര്‍ന്ന് കരഞ്ഞു. തുടർന്ന് ഇയാള്‍ കുട്ടിയെ എടുത്തു പൊക്കി നിലത്ത് എറിയാനും മുഖത്ത് ഇടിക്കാനും ശ്രമിക്കുകയായിരുന്നു.എന്നാൽ ഇത് കുഞ്ഞിന്റെ അമ്മ തടഞ്ഞു. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Crime Arrest child kottayam news