പ​ഞ്ചാ​ബി​ൽ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പി​താ​വ് ബൈ​ക്കി​ൽ കെ​ട്ടി​യി​ട്ട് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു

പ​ഞ്ചാ​ബി​ൽ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പി​താ​വ് ബൈ​ക്കി​ൽ കെ​ട്ടി​യി​ട്ട് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. അ​മൃ​ത്സ​റി​ലെ ജ​ൻ​ഡി​യാ​ല പ​ട്ട​ണ​ത്തി​ലെ മു​ച്ച​ൽ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

author-image
Lekshmi
New Update
പ​ഞ്ചാ​ബി​ൽ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പി​താ​വ് ബൈ​ക്കി​ൽ കെ​ട്ടി​യി​ട്ട് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു

അമൃത്സർ: പഞ്ചാബിൽ മകളെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ബൈക്കിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു. അമൃത്സറിലെ ജൻഡിയാല പട്ടണത്തിലെ മുച്ചൽ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിൽ ആരോടും പറയാതെ മകൾ മറ്റൊരു സ്ഥലത്ത് പോയിരുന്നു. തുടർന്ന് ഒരു ദിവസത്തിന് ശേഷമാണ് മകൾ മടങ്ങിയെത്തിയത്.

ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഇയാൾ മകളെ ക്രൂരമായി തല്ലിച്ചതച്ചു. തുടർന്ന് മൂർച്ച‌യേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകൾ മരിച്ചെന്ന് മനസിലായതോടെ ഇയാൾ മൃതദേഹം സ്വന്തം ബൈക്കിൽ കെട്ടിയിട്ട് ഗ്രാമത്തിലുടനീളം കെട്ടിവലിച്ചു. തുടർന്ന് ഇയാൾ മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. സംഭവത്തിൻറെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. 20 വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

death Crime murder Arrest