'ഭാവി ജീവിതത്തില്‍ കഷ്ടപ്പെടേണ്ടി വരുമെന്ന് ജാതകം'; മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

By priya.24 08 2023

imran-azhar

 

ഹൈദരാബാദ്: തെലങ്കാനയില്‍ എട്ടു വയസുകാരിയെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാവി ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ നേരിടേണ്ടി വരുമെന്ന് ജാതകത്തില്‍ പറഞ്ഞിരുന്നു.

 

ഇത് വിശ്വസിച്ചാണ് പിതാവ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഹൈദരാബാദിലാണ് സംഭവം. കുട്ടി സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്താതിരുന്നതോടെ അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

 

ഓഗസ്റ്റ് 18നാണ് കുട്ടിയെ കാണാതായത്. അന്ന് വൈകുന്നേരം മകളെ അച്ഛന്‍ ചന്ദ്രശേഖര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയതായി അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

 

തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്തുമുറിച്ചാണ് ചന്ദ്രശേഖര്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. കുട്ടിയെ കാണാതായ ദിവസം ചന്ദ്രശേഖര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

 

കുറ്റം മറയ്ക്കാന്‍ മൃതദേഹം ഉപേക്ഷിക്കാന്‍ ഉചിതമായ സ്ഥലം തേടി ചന്ദ്രശേഖര്‍ കാറില്‍ ചുറ്റി നടന്നു. അതിനിടെ രാത്രിയില്‍ ചന്ദ്രശേഖറിന്റെ കാറിന്റെ ടയര്‍ പഞ്ചറായി.

 

കാറില്‍ മൃതദേഹവും ചന്ദ്രശേഖറിന്റെ ദേഹത്ത് രക്തക്കറയും സഹായിക്കാന്‍ എത്തിയ വഴിയാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വഴിയാത്രക്കാരന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

 

 

OTHER SECTIONS