ചോക്കലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചു; മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, പിതാവ് അറസ്റ്റില്‍

By priya.06 06 2023

imran-azhar

 

ഇന്‍ഡാര്‍: ചോക്കലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചതോടെ എട്ടു വയസ്സുള്ള മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

 

പിതാവ് ലഹരിമരുന്നിന് അടിമയാണ്. നിര്‍മാണം നടക്കുന്ന കെട്ടിടത്തിനടുത്തേക്ക് മകളെ എത്തിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

 

പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തന്റെ കുടുംബം ദാരിദ്ര്യത്തിലാണെന്നും എന്നാല്‍ അത് മനസ്സിലാക്കാതെ മകള്‍ എപ്പോഴും ചോക്കലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചു ശല്യപ്പെടുത്തിയിരുന്നു.

 

ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് മകളെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.മൂന്ന് വര്‍ഷം മുന്‍പ് കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചുപോയിരുന്നു.

 

OTHER SECTIONS