/kalakaumudi/media/post_banners/a37d1ca63feb1d1b583f5fa90cf860c38d13efed7fdf4f7fd72f2885160e2ca7.jpg)
ഇന്‍ഡോര്‍: രണ്ടാം ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് മകനെ കൊലപ്പെടുത്തി.പ്രതീക് മുണ്ടെ(7) ആണ് മരിച്ചത്.മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ തേജാജി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലിംബോഡി പ്രദേശത്താണ് സംഭവം.
സംഭവത്തില്‍ പ്രതി ശശിപാല്‍ മുണ്ടെ (26)ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. തിങ്കളാഴ്ച രാവിലെ മുത്തശ്ശി കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.'എന്റെ അനന്തരവന്‍ പ്രതീക് മുണ്ടെയുടെ അമ്മ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. അതിനുശേഷം പ്രതീകിന്റെ അച്ഛന്‍ ശശിപാല്‍ മുണ്ടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.
പ്രതീകിന്റെ കാര്യത്തില്‍ ശശിപാലുമായി യുവതി വഴക്കിടാറുണ്ടായിരുന്നു. ശശിപാലാണ് പ്രതീകിനെ കൊലപ്പെടുത്തിയതെന്ന് '-പ്രതീകിന്റെ അമ്മാവന്‍ രാജേഷ് മുണ്ടെ പറഞ്ഞു.
കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. പ്രതീകിനെ കൊലപ്പെടുത്തിയത് അച്ഛന്‍ ശശിപാലാണെന്നാണ് ബന്ധുക്കള്‍ മൊഴി നല്‍കിയത്.
ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയായ പിതാവിനെ അറസ്റ്റ് ചെയ്യാന്‍ തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വിശദീകരിച്ചു.
പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് തേജാജി നഗര്‍ പൊലീസ് പ്രദേശവാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">