ബില്ല് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; 15 കാരനെ കൊലപ്പെടുത്തി, പ്രതികള്‍ അറസ്റ്റില്‍

By priya.18 09 2023

imran-azhar

 

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ ഭക്ഷണം കഴിച്ചതിന്റെ ബില്ല് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സുഹൃത്തുക്കള്‍ 15കാരനെ കൊലപ്പെടുത്തി.

 

ചന്ദന്‍ (15) ആണ് കൊല്ലപ്പെട്ടത്.ഘുഗുലി ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകീട്ട് ആണ് സംഭവം. ചന്ദന്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം തട്ടുകടയില്‍ നിന്നും മുട്ട കഴിച്ചു.

 

115 രൂപയാണ് കടക്കാരന് കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ ബില്‍ കൊടുക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോയി.

 

അവിടെ വയലില്‍ വെച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ചന്ദനെ കൊലപ്പെടുത്തി. ചന്ദന്റെ മൃതദേഹം ഛോട്ടി ഗണ്ഡക് നദിയുടെ തീരത്ത് ഒളിപ്പിച്ച ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

 

രാത്രിയായിട്ടും ചന്ദന്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ചന്ദന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.

 

പിറ്റേന്ന് രാവിലെ ഘുഗുലി പൊലീസ് നദീ തീരത്ത് നിന്ന് ചന്ദന്റെ മൃതദേഹം കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

 

 

 

OTHER SECTIONS