ഹൈസ്കൂൾ വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി; മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ചു, സഹവിദ്യാർഥികൾ കസ്റ്റഡിയിൽ

ഝാർഖണ്ഡിൽ വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി സഹവിദ്യാർഥികൾ. ഇച്ചക്കിലെ ഹസരിബാഗിലെ പ്രശസ്തമായ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം.

author-image
Greeshma Rakesh
New Update
ഹൈസ്കൂൾ വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി; മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ചു, സഹവിദ്യാർഥികൾ കസ്റ്റഡിയിൽ

റാഞ്ചി: ഝാർഖണ്ഡിൽ വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി സഹവിദ്യാർഥികൾ. ഇച്ചക്കിലെ ഹസരിബാഗിലെ പ്രശസ്തമായ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം.ജനുവരി 12നാണ് ഇവിടെയുള്ള കിണറിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച മുതൽ കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

രക്ഷിതാക്കൾ പരാതി നൽകി ആറു ദിവസത്തിനു ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുട്ടിയുടെ രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. അന്വേഷണം വഴിതെറ്റിക്കാനാണ് മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്.സംഭവത്തിൽ സഹപാഠികളായ രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.സമാനമായ സംഭവം നോയ്ഡയിലെ ഗാൽഗോഷ്യ യൂനിവേഴ്സിറ്റിയിലും നടന്നിരുന്നു. ഒരു പെൺകുട്ടിയെ ചൊല്ലിയുണ്ടായ വഴക്കാണ് മർദനത്തിൽ കലാശിച്ചത്.

Crime India student Jharkhand Crime