ദുരഭിമാനക്കൊല; മധുരയില്‍ സഹോദരിയെയും കാമുകനെയും വെട്ടിക്കൊന്നു

തമിഴ്‌നാട്ടില്‍ മധുരയില്‍ അന്യജാതിക്കാരനെ പ്രണയിച്ചതിന് സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു.

author-image
Athira
New Update
ദുരഭിമാനക്കൊല; മധുരയില്‍ സഹോദരിയെയും കാമുകനെയും വെട്ടിക്കൊന്നു

മധുര; തമിഴ്‌നാട്ടില്‍ മധുരയില്‍ അന്യജാതിക്കാരനെ പ്രണയിച്ചതിന് സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു. മഹാലക്ഷ്മിയും സതീഷ് കുമാറുമാണ് കൊലചെയ്യപ്പെട്ടത്. മഹാലക്ഷ്മിയുടെ സഹോദരന്‍ പ്രവീണ്‍ (20) ആണ് ഇരുവരെയും വെട്ടികൊന്നത്. സതീഷിന്റെ തല വെട്ടിയെടുത്ത് പൊതുസ്ഥലത്തു പ്രദര്‍ശിപ്പിച്ചു. പിന്നാലെ സഹോദരിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു.

സതീഷ് കുമാറും മഹാലക്ഷ്മിയും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. കുടുംബത്തിന്റെ സമ്മര്‍ദം മൂലം മഹാലക്ഷ്മി മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഒരാഴ്ചയ്ക്കു പിന്നാലെ പെണ്‍കുട്ടി വീട്ടില്‍ വന്നു നില്‍ക്കുകയും സതീഷ് കുമാറുമായി വീണ്ടും അടുപ്പത്തിലാവുകയും ചെയ്തു. ഇതിനു പിന്നാലെയാണു ക്രൂര കൊലപാതകം. ഒളിവില്‍ പോയ പ്രതി പ്രവീണിനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.

news updates national news Latest News