പ​ത്ത​നാ​പു​ര​ത്ത് ‌‌യു​വ​തി​യു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

പ​ത്ത​നാ​പു​ര​ത്ത് ‌‌യു​വ​തി​യു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. എ​ട​ത്ത​റ സ്വ​ദേ​ശി സ​ന്തോ​ഷ് ആ​ണ് പിടിയിലായത്.

author-image
Lekshmi
New Update
പ​ത്ത​നാ​പു​ര​ത്ത് ‌‌യു​വ​തി​യു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കൊല്ലം: പത്തനാപുരത്ത് ‌‌യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എടത്തറ സ്വദേശി സന്തോഷ് ആണ് പിടിയിലായത്. ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന സംശയത്തിലാണ് ഇയാൾ ആക്രമണം നടത്തിയതെന്നും ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ റബർഷീറ്റിന് ഉറയൊഴിക്കുന്ന ആസിഡ് ഉപയോഗിച്ചാണ് കൃത്യം നിർവഹിച്ചതെന്നും പോലീസ് അറിയിച്ചു. മുഖത്തും കൈയ്ക്കും സാരമായി പൊള്ളലേറ്റ ശോഭയെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

മാങ്കോട് സ്വദേശിയായ ഇയാളുടെ ഭാര്യ ശോഭ ഒന്നരവർഷമായി ഇയാളിൽനിന്ന് അകന്നുകഴിയുകയായിരുന്നു. വീടിന് സമീപത്തുള്ള പറമ്പിൽ പുല്ലുവെട്ടുകയായിരുന്ന ശോഭയുടെ നേർക്കാണ് സന്തോഷ് ആക്രമണം നടത്തിയത്. ശോഭയുടെ നിലവിളി കേട്ട് എത്തിയ അയൽവാസി മധുവിനെ ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് സന്തോഷ് കുത്തിവീഴ്ത്തുകയും ചെയ്തു.

kollam Arrest acide attack