/kalakaumudi/media/post_banners/1037a7ff8d6c0a287179144562774cd8bef6877cc00e92a34cdc275443858f90.jpg)
ധാരാവി: മുംബൈയില്‍ സ്ത്രീധനത്തെ ചൊല്ലി തര്‍ക്കമുണ്ടായതിന് പിന്നാലെ ഗര്‍ഭിണിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി.എട്ട് മാസം ഗര്‍ഭിണിയായ രോഷ്‌നി (24) ആണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിലെ ധാരവിയിലാണ് സംഭവം.യുവതി ആത്മഹത്യ ചെയ്തുവെന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തില്‍ സംഭവം കൊലപാതകമെന്ന് തെളിയുകയായിരുന്നു.
ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്.
കാംനഗര്‍ ചാളിലെ വീട്ടിനുള്ളില്‍ രോഷ്‌നിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടുവെന്നായിരുന്നു മകളുടെ ഭര്‍ത്താവ് പിതാവിനെ അറിയിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ആത്മഹത്യ ചെയ്തുവെന്നായിരുന്നു വിവരം നല്‍കിയത്.
ഒരു വര്‍ഷം മുന്‍പായിരുന്നു റോഷ്‌നിയുടെ വിവാഹം.വിവാഹത്തിന് ശേഷം 5 ലക്ഷം രൂപയും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കും വേണമെന്നും റോഷ്‌നിയുടെ ഭര്‍ത്താവ് കന്‍ഹയ്യലാല്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സ്വര്‍ണ മാലയും മോതിരയും അന്‍പതിനായിരം രൂപയുമാണ് രോഷ്‌നിയുടെ മാതാപിതാക്കള്‍ നല്‍കിയത്. ഇതിനേച്ചൊല്ലി ഭര്‍തൃവീട്ടില്‍ മകള്‍ നിരന്തരം അപമാനിക്കപ്പെട്ടിരുന്നതായും മര്‍ദ്ദനം നേരിട്ടിരുന്നതായും റോഷ്‌നിയുടെ പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വിശദമാക്കുന്നു.
വെള്ളിയാഴ്ചയും ഗര്‍ഭിണി ആണെന്ന പരിഗണ പോലുമില്ലാതെ ഭര്‍തൃവീട്ടില്‍ നേരിട്ട പീഡനത്തേക്കുറിച്ച് റോഷ്‌നി പിതാവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഷ്‌നി ആത്മഹത്യ ചെയ്തുവെന്ന് മരുമകന്‍ അറിയിക്കുന്നത്.
ശനിയാഴ്ച അതിരാവിലെ സഹോദരിയെ വിളിക്കാനും രോഷ്‌നി ശ്രമിച്ചിരുന്നു. എന്നാല്‍ സഹോദരി രോഷ്‌നിയുടെ ഫോണ്‍ കോള്‍ ശ്രദ്ധിച്ചില്ലെന്നും പിതാവ് പൊലീസിനോട് വെളിപ്പെടുത്തി.
ഇയാളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് വ്യക്തമായത്. രോഷ്‌നിയുടെ ഭര്‍ത്താവ് കന്‍ഹയ്യലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ മാതാപിതാക്കള്‍ക്കെതിരെയും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.