ലഖ്‌നൗ: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശി പഠാലി ഭാര്യ മീന ദേവിയെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ കുന്ദ്രവി പ്രദേശത്താണ് സംഭവം. ഇയാള്‍ മദ്യത്തിന് അടിമപ്പെട്ടിരുന്നതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സമര്‍ ബഹാദൂര്‍ സിംഗ് പറഞ്ഞു.
മദ്യംവാങ്ങാന്‍ മീനയോട് ഇയാള്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം കൊടുക്കാന്‍ വിസമ്മതിച്ചപ്പോഴുള്ള ദേഷ്യത്തില്‍ പഠാലി ഭാര്യയെ ഉപദ്രവിക്കാന്‍ തുടങ്ങി. ശേഷം പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് പലതവണയായി മീനയുടെ തലയില്‍ അടിക്കുകയായിരുന്നു.
സംഭവസ്ഥലത്തുവെച്ച് തന്നെ മീന മരിച്ചു. സംഭവത്തിന് ശേഷം പഠാലി ഒളിവില്‍പോയി. മീനയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, പഠാലിക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.