ഭക്ഷണം പാചകം ചെയ്തില്ല; 28 കാരന്‍ ഭാര്യയെ തല്ലിക്കൊന്നു

ഡല്‍ഹിയിലെ ബല്‍സ്വായില്‍ ഭക്ഷണം പാചകം ചെയ്യാത്തതിനാല്‍ 28കാരന്‍ ഭാര്യയെ തല്ലിക്കൊന്നു. ജോലിക്ക് പോയി മടങ്ങി വന്നപ്പോള്‍ കഴിക്കാന്‍ ഭക്ഷണം ഉണ്ടായിരുന്നില്ല.

author-image
Priya
New Update
ഭക്ഷണം പാചകം ചെയ്തില്ല; 28 കാരന്‍ ഭാര്യയെ തല്ലിക്കൊന്നു

ഡല്‍ഹി: ഡല്‍ഹിയിലെ ബല്‍സ്വായില്‍ ഭക്ഷണം പാചകം ചെയ്യാത്തതിനാല്‍ 28കാരന്‍ ഭാര്യയെ തല്ലിക്കൊന്നു. ജോലിക്ക് പോയി മടങ്ങി വന്നപ്പോള്‍ കഴിക്കാന്‍ ഭക്ഷണം ഉണ്ടായിരുന്നില്ല.

ഇതോടെ യുവാവ് ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഭാര്യ കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഞായറാഴ്ച്ച രാത്രിയാണ് യുവതിക്ക് മര്‍ദ്ദനമേറ്റത്.

ബജ്‌റംഗി ഗുപ്ത എന്ന യുവാവ് ചായക്കട നടത്തുകയായിരുന്നു. വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ഭാര്യ ഭക്ഷണം പാചകം ചെയ്തിരുന്നില്ല. കൂടാതെ ആറുമാസം പ്രായമായ ഒരു കുഞ്ഞും യുവതിക്കുണ്ടായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ബജ്‌റംഗി ഗുപ്ത ഭാര്യയെ വടികൊണ്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.

3 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും വിവാഹിതരാവുന്നത്. ഭക്ഷണം പാചകം ചെയ്യാത്തതിലുള്ള ദേഷ്യത്തെ തുടര്‍ന്നുള്ള മര്‍ദ്ദനമാണ് മകളുടെ മരണത്തിന് കാരണമെന്ന് യുവതിയുടെ മാതാവ് പറഞ്ഞു.

 

മര്‍ദ്ദനത്തെ തുടര്‍ന്നുള്ള ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് വീട്ടിലെത്തി പരിശോധിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദിക്കാനുപയോഗിച്ച വടി കണ്ടെടുത്തു. ബജ്‌റംഗി ഗുപ്തക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

delhi murder