ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

By priya.02 06 2023

imran-azhar

 

ഹൈദരാബാദ്: ലൈംഗികബന്ധത്തിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്. ഹൈദരാബാദിലെ സൈദാബാദിലാണു സംഭവം.

 

ജാന്‍സിയാണ്(20) കൊല്ലപ്പെട്ടത്. അറസ്റ്റിലായ ഭര്‍ത്താവ് തരുണിനെ (24) ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.ഓട്ടോ ഡ്രൈവറായ തരുണിനും ജാന്‍സിക്കും രണ്ടു മക്കളുണ്ട്.

 

ഒരു മാസം മുന്‍പാണു ജാന്‍സി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ചത്. നാഗര്‍കുര്‍ണൂല്‍ ജില്ലക്കാരായ ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

 

പിന്നീട് ഹൈദരാബാദിലേക്കു താമസം മാറുകയായിരുന്നു. മേയ് 20ന് ലൈംഗികബന്ധത്തിനായി തരുണ്‍ സമീപിച്ചപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളും ക്ഷീണവും ചൂണ്ടിക്കാട്ടി ജാന്‍സി സമ്മതിച്ചില്ല.

 

എന്നാല്‍ സെക്‌സ് വേണമെന്ന് തരുണ്‍ നിര്‍ബന്ധിച്ചു. തന്റെ നിസ്സഹായാവസ്ഥ ജാന്‍സി ആവര്‍ത്തിച്ചെങ്കിലും ഭര്‍ത്താവ് അത് കേട്ടില്ല. പ്രകോപിതനായ തരുണ്‍, ജാന്‍സിയുടെ വായുംമൂക്കും പൊത്തിപ്പിടിച്ചു.

 

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ യുവതി അബോധാവസ്ഥയില്‍ ആവുകയും മരിക്കുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.തരുണ്‍ സ്വാഭാവിക മരണമാണെന്ന രീതിയില്‍ ബന്ധുക്കളെ വിവരമറിയിച്ചു.

 

ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. കൊലപാതകമാണെന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. ഉടന്‍ തരുണിനെ കസ്റ്റയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പൊലീസിനോടു കുറ്റം സമ്മതിക്കുകയായിരുന്നു.

 

 

OTHER SECTIONS