/kalakaumudi/media/post_banners/7cd1fe674e9a98edf16b4700b5a8ff9469a5bf0e6124c356d65add2daf7190f4.jpg)
പൊന്നാനി (മലപ്പുറം): പൊന്നാനിയില്‍ യുവാവിന്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു.പൊന്നാനി ജെഎം റോഡിനു സമീപം വാലിപ്പറമ്പില്‍ ആലിങ്ങല്‍ സുലൈഖയാണു (36) തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 9:30 നാണ് സംഭവം. ഇതിന് ശേഷം ഭര്‍ത്താവ് തിരൂര്‍ കൂട്ടായി സ്വദേശി യൂനുസ് കോയ (40) സ്ഥലം വിട്ടു.കഴിഞ്ഞ ദിവസമാണ് യൂനുസ് കോയ ഗള്‍ഫില്‍ നിന്ന് അവധിക്ക് വന്നത്.
കുളി കഴിഞ്ഞു ശുചിമുറിയില്‍ നിന്നിറങ്ങി വരുന്ന സുലൈഖയെ, തേങ്ങ പൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിലത്തു വീണ സുലൈഖയുടെ നെഞ്ചത്ത് കുത്തിയെന്നുമാണു വിവരം. യൂനുസ് കോയയുടെ സംശയ രോഗമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മക്കള്‍: ഫിദ, അബു താഹിര്‍, അബു സഹദ്.