ഇരിട്ടിയില്‍ നടുറോഡിൽ വച്ച് ഭാര്യയുടെ കഴുത്തറത്തു; ക്രൂരത കുട്ടിയുടെ മുന്നിൽ വച്ച്, ഭർത്താവ് കസ്റ്റഡിയിൽ

കുടുംബപ്രശ്നങ്ങളെ തുടർന്ന് പിരി‍ഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും. കോടതിയിൽ കേസ് നടക്കുന്നതിനിടെ പേപ്പർ നൽകാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു ഉമേഷിന്റെ ആക്രമണം.

author-image
Greeshma Rakesh
New Update
ഇരിട്ടിയില്‍ നടുറോഡിൽ വച്ച് ഭാര്യയുടെ കഴുത്തറത്തു; ക്രൂരത കുട്ടിയുടെ മുന്നിൽ വച്ച്, ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂര്‍: ഇരിട്ടിയില്‍ നടുറോഡില്‍ ഭാര്യയുടെ കഴുത്തറത്ത് ഭർത്താവ്. കുന്നോത്ത് സ്വദേശിനി കെ.ജി. സജിതയ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് കെ.യു. ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടിയുടെ മുന്നിൽ വച്ചായിരുന്നു ക്രൂരകൃത്യം.

കുടുംബപ്രശ്നങ്ങളെ തുടർന്ന് പിരി‍ഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും. കോടതിയിൽ കേസ് നടക്കുന്നതിനിടെ പേപ്പർ നൽകാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു ഉമേഷിന്റെ ആക്രമണം.ആക്രമണത്തിൽ കഴുത്തിൽ പരിക്കേറ്റ യുവതിയെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

Crime News kannur Crime Kerala