അനധികൃത മദ്യ വില്പന; 52 കുപ്പി മദ്യം എക്സൈസ് പിടികൂടി, പ്രതി ഒളിവില്‍

ഇലക്ട്രിക് സ്‌കൂട്ടറില്‍ മദ്യ വില്പന നടത്തുന്ന കൊടുങ്ങല്ലൂര്‍ നാരായണാമംഗലം പാറക്കല്‍ വീട്ടില്‍ നിധിന്റെ (28) വീട്ടില്‍ നിന്ന് 52 കുപ്പി മദ്യം എക്സൈസ് പിടികൂടി.

author-image
Athira
New Update
അനധികൃത മദ്യ വില്പന; 52 കുപ്പി മദ്യം എക്സൈസ് പിടികൂടി, പ്രതി ഒളിവില്‍

തൃശൂര്‍: ഇലക്ട്രിക് സ്‌കൂട്ടറില്‍ മദ്യ വില്പന നടത്തുന്ന കൊടുങ്ങല്ലൂര്‍ നാരായണാമംഗലം പാറക്കല്‍ വീട്ടില്‍ നിധിന്റെ (28) വീട്ടില്‍ നിന്ന് 52 കുപ്പി മദ്യം എക്സൈസ് പിടികൂടി. എക്സൈസ് കൊടുങ്ങല്ലൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ എം. ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘത്തെ കണ്ട ഉടന്‍ നിധിന്‍ വളര്‍ത്തു നായയെ അഴിച്ചുവിട്ടു രക്ഷപ്പെടുകയായിരുന്നു.

വളര്‍ത്തു നായയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് എക്‌സൈസ് സംഘം രക്ഷപ്പെട്ടു. നായയെ സ്ഥലത്തുനിന്ന് ഓടിച്ചശേഷം പ്രതിയുടെ വീട്ടില്‍ എക്‌സൈസ് സംഘം പരിശോധന നടത്തി. പ്രതിയുടെ വീട്ടില്‍ നിന്ന് മദ്യവും മദ്യവില്‍പനയ്ക്ക് ഉപയോഗിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറും പിടികൂടി. നിധിനെതിരെ നിരന്തരം പരാതി ലഭിച്ചിരുന്നതായും ഇയാളെ മുന്‍പ് അമിതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും എക്സൈസ് പറഞ്ഞു. പ്രതിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചു.

 

 

 

Latest News Crime News